22 December Sunday

യുഎസ് ശതകോടീശ്വരൻ ഹോട്ടലിന്റെ 20ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

photo credit: X

മാൻഹാട്ടൺ > യുഎസ് ശതകോടീശ്വരനെ ഹോട്ടലിന്റെ 20ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായിയും ഫാൻഡാ​ഗോ മൂവി ടിക്കറ്റിങ്ങ് ബിസിനസിന്റെ സ്ഥാപകനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ആണ് മരിച്ചത്. ആതമഹത്യയാണെന്നാണ് നി​ഗമനം.

മാൻ​ഹാട്ടനിലുള്ള കിമ്പർലി ഹോട്ടലിന്റെ 20ാം നിലയിൽ നിന്നാണ് ജെയിംസ് താഴേക്ക് ചാടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായും വിവരമുണ്ട്. ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടർ അസോസിയേറ്റ്‌സ് ഉൾപ്പെടെ നിരവധി ടെക് കമ്പനികളുടെയും വെഞ്ച്വർ ക്യാപിറ്റൽ ബിസിനസുകളുടെയും ഉടമയാണ് ജെയിംസ്. ജെയിംസിന്റെ ഫാൻഡോ​ഗോയെ 2011ൽ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top