22 December Sunday

റഷ്യയെ സഹായിച്ചു; 19 ഇന്ത്യൻ കമ്പനികളെ വിലക്കി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

photo credit: facebook

വാഷിംഗ്ടണ്‍> ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തി അമേരിക്ക. ഉക്രൈനിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ്‌ 19 ഇന്ത്യൻ സ്വകാര്യ കമ്പനികൾ ഉൾപ്പടെ 400 കമ്പനികൾക്കും രണ്ട് വ്യക്തികൾക്കും അമേരിക്ക വിലക്ക്‌ ഏർപ്പെടുത്തിയത്‌. യുഎസ് ഡിപ്പാർട്ട്‌മെന്റ്‌ ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ചേർന്നാണ്‌ നടപടി സ്വീകരിച്ചിരിക്കുന്നത്‌.

ഉക്രൈൻ – റഷ്യ യുദ്ധത്തിനു ശേഷം അമേരിക്കയും യൂറോപ്പും ഐക്യരാഷ്ട്രസഭയും റഷ്യക്കെതിരെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിവിധ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾ റഷ്യയുമായി ഇടപാടുകൾ നടത്തുന്നുണ്ടെന്നും ഇതുമൂലം പുടിൻ ഭരണകൂടത്തിന് ഉപരോധത്തിൽ നിന്ന് യാതൊന്നും സംഭവിക്കുന്നില്ലെന്നും അമേരിക്ക പറഞ്ഞു.

ഇന്ത്യ, ചൈന, യുഎഇ, തുർക്കി, തായ്‌ലൻഡ്, മലേഷ്യ, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെ  274 കമ്പനികളുടെ പട്ടിക യുഎസ് സാമ്പത്തിക വകുപ്പ് പ്രസിദ്ധീകരിച്ചു. ഫോറിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്‌ 120 കമ്പനികളെയും വാണിജ്യ വകുപ്പ് 40 കമ്പനികളെയും പട്ടികയിൽ ഉൾപ്പെടുത്തി.  434 കമ്പനികൾക്കാണ്‌ ഒറ്റ ദിവസംകൊണ്ട്‌ അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്‌.

വിലക്ക്‌ ഏർപ്പെടുത്തിയ ഇന്ത്യൻ കമ്പനികൾ

1) മുംബൈ ആസ്ഥാനമായി ശ്രേയ ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ്:- ലിമിറ്റഡ് 2023 മുതൽ കമ്പനി റഷ്യയ്ക്ക്  സാങ്കേതികവിദ്യ വിതരണം ചെയ്യുന്നുണ്ടെന്ന് യുഎസ് പറയുന്നു.
2) കോലാപൂരിലെ ഖുശ്ബു ഹോണിംഗ്
3) നവി മുംബൈയിലെ ദിഘയിലെ ഷാർപ്‌ലൈൻ ഓട്ടോമേഷൻ
4) തമിഴ്‌നാട്ടിലെ ഫ്യൂട്രെവോ:– ഒർലാൻ ഡ്രോണുകളുടെ നിർമാണത്തിനായി റഷ്യക്ക് ഉയർന്ന സാങ്കേതിക വിദ്യ നൽകുന്നതെന്നാണ്‌ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്‌ പറയുന്നത്‌.
5) ബാംഗ്ലൂരിലെ  അസെൻഡ് ഏവിയേഷൻ
6) ഡൽഹിയിലെ ഡെൻവാസ് സർവീസസ്
7) ആംസിടെക്, ബാംഗ്ലൂർ
8) ഗാലക്സി ബെയറിംഗ്സ്, അഹമ്മദാബാദ്
9) ഇനോവിയോ വെഞ്ചേഴ്സ്, ഗുഡ്ഗാവ്
10) കെഡിജി എഞ്ചിനീയറിംഗ്, ഡൽഹി
11) ലോകേഷ് മെഷീൻസ് ലിമിറ്റഡ്, ഹൈദരാബാദ്
12) മാസ്ക് ട്രാൻസ്, ചെന്നൈ
13) ഓർബിറ്റ് ഫിൻട്രേഡ്, രാജ്കോട്ട്, ഗുജറാത്ത്
14)പയനിയർ ഇലക്ട്രോണിക്സ്, ന്യൂഡൽഹി
16) ആർ ആർ ജി എഞ്ചിനീയറിംഗ് ടെക്നോളജീസ്, ഹൈദരാബാദ്
17) ശൗര്യ എയറോനോട്ടിക്സ്, ഡൽഹി
18)  മീററ്റിലെ ശ്രീജി ഇംപെക്‌സ്
19) ന്യൂഡൽഹിയിലെ ടിഎംഎസ്ഡി ഗ്ലോബൽ തുടങ്ങിയ കമ്പനികൾക്കും  ന്യൂഡൽഹിയിലെ സുധീർ കുമാർ, ഛത്തീസ്ഗഡിലെ വിവേക് ​​കുമാർ മിശ്ര എന്നീ വ്യക്തികൾക്കെതിരെയുമാണ്‌ നടപടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top