03 December Tuesday

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

 വാഷിങ്ടൺ > അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസ് വിജയിച്ചു. ന്യൂജഴ്സി, ന്യൂയോർക്ക്, റോഡ് ഐലൻഡ്, വെർമോണ്ട് എന്നീ സംസ്ഥാനങ്ങളിൽ കമലയാണ് മുന്നിൽ മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ടി ലീഡ് ചെയ്യുന്നു. 

ന്യൂ ഹാംപ്ഷയറിലെ ചെറുപട്ടണമായ ഡിക്‌സ്‌വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്.  എല്ലാ തെരഞ്ഞെടുപ്പിലും ആദ്യം വോട്ടുചെയ്യുന്നത്‌ ഡിക്‌സ്‌വിൽ നോച്ചിലാണ്‌. ആറ്‌ വോട്ടർമാർ മാത്രമാണ്‌ ഇവിടെയുള്ളത്‌. കമലാ ഹാരിസിനും  ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ്‌ ജയിക്കാൻ വേണ്ട ഭൂരിപക്ഷം. നിലവിൽ കമലാ ഹാരിസിന് 153ഉം ട്രംപിന് 211ഉം  ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. വിജയിച്ചാല്‍ യുഎസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. ജനവിധി ട്രംപിന് അനുകൂലമായാൽ യുഎസ് പ്രസിഡന്റാകുന്ന എറ്റവും പ്രായം കൂടിയ വ്യക്തിയാകും അദ്ദേഹം. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം പ്ര​തി​നി​ധിസ​ഭ​യി​ലേ​ക്കും 34 സെ​ന​റ്റ് സീ​റ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top