21 November Thursday

യുഎസില്‍ 
ബാലറ്റ്‌പെട്ടികളില്‍ 
തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


വാഷിങ്‌ടൺ
നവംബർ അഞ്ചിന്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി മുൻകൂർ വോട്ടിങ്‌ പുരോഗമിക്കുന്ന അമേരിക്കയിൽ ബാലറ്റ്‌ ഡ്രോപ്‌ ബോക്സുകളിൽ തീപിടിത്തം. വാഷിങ്‌ടണിലെ വാൻകൂവറിലും ഓറഗണിലെ പോർട്ട്‌ലാൻഡിലുമായി രണ്ട്‌ ബാലറ്റ്‌ ബോക്സുകളിലാണ്‌ തീപിടിച്ചത്‌. നൂറുകണക്കിന്‌ ബാലറ്റുകൾ നശിച്ചതാതാണ്‌ അനുമാനം. അട്ടിമറിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ബാലറ്റ്‌ ബോക്സുകളിൽ ശനി രാവിലെ 11 വരെ നിക്ഷേപിച്ചിരുന്ന വോട്ടുകൾ ശേഖരിച്ച്‌ മാറ്റിയിരുന്നു. ശേഷം നിക്ഷേപിക്കപ്പെട്ട ബാലറ്റുകളാണ്‌ കത്തിനശിച്ചത്‌.  കഴിഞ്ഞയാഴ്ച ഫീനിക്സിലും സമാന തീപിടിത്തത്തിൽ അഞ്ച്‌ ബാലറ്റുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

വോട്ട്‌ ചെയ്ത്‌ ബൈഡൻ
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടുചെയ്ത്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. മുപ്പത്‌ മിനിട്ടോളം വരിയിൽനിന്നാണ്‌ ഡെലവേയിലെ തന്റെ വസതിക്ക്‌ സമീപമുള്ള പോളിങ്‌ ബൂത്തിൽ അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top