24 October Thursday

യുഎസില്‍
2 കോടി പേര്‍ 
മുൻകൂർവോട്ട്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ രണ്ടാഴ്‌ച കൂടി ബാക്കിനിൽക്കെ ഇതുവരെ  രണ്ടുകോടി പത്തുലക്ഷം പേർ മുൻകൂർവോട്ട്‌ രേഖപ്പെടുത്തി. ഫ്ളോറിഡ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കനുസരിച്ച്‌ 7.8 കോടി പേർ നേരിട്ടും 13.3 കോടി പേർ പോസ്റ്റൽവഴിയും വോട്ട്‌ ചെയ്തു. റിപ്പബ്ലിക്കൻമാരാണ്‌ കൂടുതലായും മുൻകൂർ വോട്ടുകൾ രേഖപ്പെടുത്തിയത്‌.

തപാല്‍ ബാലറ്റുകൾ എണ്ണുന്നതിൽ ട്രംപ്‌ കഴിഞ്ഞതവണ കടുത്ത എതിർപ്പ്‌ അറിയിച്ചിരുന്നെങ്കിലും ഇത്തവണ പരമാവധി വോട്ട്‌ നേരത്തേ സമാഹരിക്കാൻ അടവ്‌ മാറ്റിയിരിക്കുകയാണ്‌. ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിന്  തെരഞ്ഞെടുപ്പ് സര്‍വെകളില്‍ ട്രംപിനെക്കാൾ രണ്ട്‌ ശതമാനം മുൻതൂക്കം മാത്രമാണുള്ളത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top