വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പ് ആരംഭിച്ച ജോർജിയയിൽ ആദ്യദിനം വോട്ടവകാശം വിനിയോഗിച്ചത് 2,52,000 പേർ. നവംബർ 5നാണ് വോട്ടെടുപ്പ്. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ കമല ഹാരിസും റിപ്പബ്ലിക്കൻ പാർടിയിലെ ഡോണൾഡ് ട്രംപും തമ്മിലാണ് മത്സരം. 2020ൽ ആദ്യദിനം 1,36,000 പേരാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്. മുൻകൂർ വോട്ടുചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ ക്രമക്കേട് തടയുന്നതിനായി ജോർജിയ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ കർശന നിബന്ധനകളാണ് അധികൃതർ ഏർപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..