22 December Sunday

അമേരിക്കയിൽ ഹോട്ടൽ 
തൊഴിലാളികൾ സമരത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


ബോസ്‌റ്റൺ
അമേരിക്കയിൽ വിവിധ നഗരങ്ങളിലായി പതിനായിരത്തിൽപ്പരം ഹോട്ടൽ തൊഴിലാളികൾ സമരത്തിൽ. മാന്യമായ വേതനവും തൊഴിൽസാഹചര്യങ്ങളും ആവശ്യപ്പെട്ടാണ്‌ സമരം. സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ‘ഒരു ജോലികൊണ്ട്‌ ജീവിക്കാനാകണം’ എന്ന മുദ്രാവാക്യമാണ്‌ തൊഴിലാളികൾ ഉയർത്തുന്നത്‌.

ബോസ്‌റ്റൺ, സാൻ ഫ്രാൻസിസ്കോ, സാൻ ഡീഗോ, സാൻ ഡോസ്‌, സിയാറ്റിൽ, ഗ്രീൻവിച്ച്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും പ്രക്ഷോഭം. ഹവായിലെ ഹൊനോലുലു ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജീവനക്കാർ ഹോട്ടലുകൾക്കുള്ളിൽ പ്രതിഷേധിച്ചു. ബാൾട്ടിമോറിൽ ഇരുന്നൂറിലേറെപ്പേർ ജോലി ബഹിഷ്കരിച്ചു. ഹിൽറ്റൺ, അയാത്ത്‌, മാരിയട്ട്‌ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകളിലെ ജീവനക്കാരും പ്രക്ഷോഭത്തിൽ അണിചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top