വിർജിനിയ> ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് യുഎസ് പൗരൻ പിടിയിൽ. 33കാരനായ നരേഷ് ഭട്ടാണ് നേപ്പാൾ സ്വദേശിനിയായ ഭാര്യ മംമ്ത കഫ്ലെ ഭട്ടിനെ (22) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. പങ്കാളിയുടെ മരണശേഷം പുനർവിവാഹം ചെയ്യാൻ എത്ര സമയമെടുക്കും എന്ന് ഗൂഗിളിൽ തിരഞ്ഞതാണ് ഇയാളെ കുടുക്കിയത്.
ജൂലൈ 29നാണ് മംമ്ത കഫ്ലെ ഭട്ടിനെ കാണാതാവുന്നത്. കാണാതായത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇയാൾ സംശയാസ്പദമായ രീതിയിലുള്ള വസ്തുക്കൾ വാങ്ങുന്നത് കണ്ടതായി പൊലീസ് കണ്ടെത്തി. പങ്കാളി മരിച്ച് കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞാണ് അടുത്ത കല്യാണം സാധ്യമാവുക എന്ന് പ്രതി തിരഞ്ഞതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ബോഡി ഇതുവരെയും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..