വാഷിങ്‌ടൺ
തൊഴിലാളിപ്രക്ഷോഭത്തിൽ അമേരിക്കയിലുടനീളമുള്ള 36 തുറമുഖങ്ങൾ സ്തംഭിച്ചു. വേതനവർധന ആവശ്യപ്പെട്ടുകൊണ്ട് ഇന്റർനാഷണൽ ലോങ്‌ഷോർമെൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ 45,000 തുറമുഖത്തൊഴിലാളികളാണ് പങ്കെടുക്കുന്നത്. അമ്പതുവർഷത്തിനിടയിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ തുറമുഖത്തൊഴിലാളി സമരമാണിത്.
തുറമുഖ ഉടമകളുമായി തൊഴിൽ കരാർ പുതുക്കുന്നതിൽ യോജിപ്പിലെത്താനാകാതെ വന്നതോടെ തിങ്കളാഴ്‌ച അർധരാത്രിയോടെ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. ബോസ്റ്റണിലെയും ഫിലാഡൽഫിയയിലെയും തുറമുഖങ്ങളിലേക്ക് തൊഴിലാളികൾ പ്രകടനം നടത്തി. പണിമുടക്കിന്റെ ഓരോ ദിവസവും ഉടമകൾക്ക് 500 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..