21 December Saturday

വൈറ്റ്‌ ഹൗസിൽ തിരിച്ചെത്തി ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

വാഷിങ്‌ടൺ > കോവിഡ്‌ ബാധിച്ച്‌ ഡെലവേയിലെ വസതിയിൽ സമ്പർക്കവിലക്കിലിരുന്ന അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ വൈറ്റ്‌ ഹൗസിൽ തിരിച്ചെത്തി. പരിശോധനയിൽ കോവിഡ്‌ മുക്തനെന്ന്‌ ഡോക്ടർമാർ സ്ഥിരീകരിച്ചശേഷമായിരുന്നു ചൊവ്വാഴ്ചത്തെ മടക്കം. തിരികെ വൈറ്റ്‌ ഹൗസിൽ പ്രവേശിക്കുന്ന ചിത്രം ബൈഡൻ സമൂഹമാധ്യമത്തിൽ പങ്കിട്ടു. വ്യാഴാഴ്ച (ഇന്ത്യൻ സമയം വെള്ളി രാവിലെ) അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top