22 December Sunday

പോര്‌ മുറുകി, യുഎസില്‍ 
തെരഞ്ഞെടുപ്പിന്‌ ഒരാഴ്ച , ഇരുപക്ഷവും അവസാനഘട്ട പ്രചാരണത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


വാഷിങ്‌ടൺ
അമേരിക്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഒരാഴ്ചമാത്രം ബാക്കിനിൽക്കെ, ഇരുപക്ഷവും അവസാനഘട്ട പ്രചാരണത്തിലേക്ക്‌. ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപും ഇഞ്ചോടിഞ്ച്‌ പോരാട്ടം കാഴ്ചവയ്ക്കുന്നു.

ജോ ബൈഡൻ മാറി കമല ഹാരിസ്‌ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായതുമുതൽ തുടരുന്ന വിദ്വേഷ, വംശീയ അധിക്ഷേപങ്ങൾക്ക്‌ തീവ്രത കൂട്ടിയിരിക്കുകയാണ്‌ ട്രംപ്‌. ഞായറാഴ്ച മാഡിസൺ സ്ക്വയർ ഗാർഡനിൽ നടത്തിയ പ്രചാരണത്തിലടക്കം അധിക്ഷേപം തുടർന്നു.  താരപ്രചാരകരെ അണിനിരത്തിയാണ്‌ ഇരുവരുടെയും അവസാനവട്ട പ്രചാരണം പുരോഗമിക്കുന്നത്‌.

അരിസോണ, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത്‌ കാരലിന, വിസ്‌കോൻസിൻ, പെൻസിൽവാനിയ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും. ഇവിടങ്ങളിൽ ആർക്ക്‌ മുൻതൂക്കം എന്നതനുസരിച്ചായിരിക്കും ഓവൽ ഓഫീസിൽ അടുത്ത ഊഴം ആർക്കെന്നത്‌ തീരുമാനിക്കപ്പെടുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top