22 November Friday

അനധികൃത ഇന്ത്യൻ 
കുടിയേറ്റക്കാരെ 
തിരിച്ചയച്ച്‌ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

പ്രതീകാത്മകചിത്രം

വാഷിങ്‌ടൺ > അനധികൃതമായി അമേരിക്കയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ വിമാനം ചാർട്ടർ ചെയ്ത്‌ തിരിച്ചയച്ച്‌ അമേരിക്ക. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഒക്ടോബർ 22നാണ്‌ ഇവരെ തിരിച്ചയച്ചത്‌. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായിരുന്നു നടപടി.

2024 സാമ്പത്തികവർഷം ഇന്ത്യയടക്കം 145 രാഷ്ട്രങ്ങളിൽനിന്നുള്ള 1,60,000 പേരെ തിരിച്ചയക്കാൻ നടപടി സ്വീകരിച്ചു. തെക്കുപടിഞ്ഞാറൻ അതിർത്തിവഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തിൽ 55 ശതമാനം കുറവുണ്ടായെന്നും അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top