ബെയ്‌റൂത്ത് > സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൗരൻമാരോട് ലെബനൻ വിടാൻ ആവശ്യപ്പെട്ട് യുഎസും യുകെയും. ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം നിലനിൽക്കുന്നതിനാലാണ് പൗരൻമാരോട് രാജ്യം വിടാൻ എംബസികൾ അറിയിച്ചത്. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശം.
വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും ചില സർവീസുകൾ ഇപ്പോഴുമുണ്ടെന്നും ഉടൻ തന്നെ രാജ്യം വിടാനും യുഎസ് എംബസി നിർദേശിച്ചു. ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തെത്തുടർന്നാണ് ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷം ഉടലെടുത്തത്. ജൂലൈ 31നായിരുന്നു ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വസതിയിൽ വച്ച് ഹനിയ കൊല്ലപ്പെട്ടത്. ഹനിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..