26 December Thursday

ഗാസ: വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

വാഷിങ്‌ടൺ > ഗാസയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട്‌  യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. സമിതിയിലെ 15 അംഗങ്ങളിൽ 12 പേർ പിന്തുണച്ചു. വീറ്റോ അധികാരമുള്ള അമേരിക്ക എതിർത്തതോടെ പ്രമേയം അപ്രസക്തമായി. ബ്രിട്ടനും റഷ്യയും വിട്ടുനിന്നു.

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെയും ഇസ്രയേൽ ഗാസയിൽ സാധാരണക്കാർക്കെതിരെ നടത്തുന്ന അക്രമത്തെയും ഒരുപോലെ അപലപിക്കുന്ന പ്രമേയം ഗാസയിലെ പലസ്തീനികൾക്ക്‌ സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.  അതിനിടെ അമേരിക്ക ഗാസയിലെയും വെസ്റ്റ്‌ ബാങ്കിലെയും സാധാരണക്കാർക്ക്‌ സഹായമെത്തിക്കാൻ 100 കോടി ഡോളർ വാഗ്‌ദാനം ചെയ്‌തു. ഈജിപ്‌ത്‌ അതിർത്തിയിലൂടെ ഗാസയിലെ ജനങ്ങൾക്ക്‌ സഹായമെത്തിക്കാനും ധാരണയായി. എന്നാൽ, ഇതിനായി ഇസ്രയേൽ അതിർത്തി തുറന്നുനൽകില്ലെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top