ധാക്ക > അടുത്ത ദേശീയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎസ്. "സമാധാനപരമായ" രീതിയിൽ നടത്തുന്ന "സ്വതന്ത്രവും നീതിയുക്തവുമായ" തെരഞ്ഞെടുപ്പിനായി നിലകൊള്ളുമെന്ന് യു എസ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ ഇടക്കാല സർക്കാർ സ്വീകരിച്ച നടപടികളെ തങ്ങൾ അഭിനന്ദിക്കുന്നു. അത് ആത്യന്തികമായി ബംഗ്ലാദേശികൾക്ക് സ്വന്തം സർക്കാർ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ അനുവദിക്കുമെന്ന് യുഎസ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..