22 November Friday

രണ്ടാം വനിതയായി ഉഷ വാൻസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ഉഷ വാൻസ് ഭർത്താവ്‌ ജെ ഡി വാൻസിനൊപ്പം


ന്യൂയോർക്ക്‌
അധികാരമുറപ്പിച്ചശേഷം ഡോണൾഡ്‌ ട്രംപ്‌ നടത്തിയ വിജയ പ്രസംഗത്തിൽ രണ്ട്‌ പേരുകൾ പ്രത്യേകം പരാമർശിച്ചു. ഭാവി വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസിനും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസിനുമാണ് ട്രംപ് നന്ദി പറഞ്ഞത്.  ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉഷ അമേരിക്കയിലെ ലക്ഷക്കണക്കിന്‌ ഇന്ത്യൻ വംശജരുടെ ഇടയിൽ റിപ്പബ്ലിക്കൻ പാർടിക്കായി സജീവമായി രംഗത്തിറങ്ങി.

ആന്ധ്രപ്രദേശിലെ വട്‌ലൂർ സ്വദേശികളാണ്‌ ഉഷയുടെ മാതാപിതാക്കൾ. 1986ലാണ്‌ കുടുംബം അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. ബാല്യം സാൻഫ്രാൻസിസ്‌കോയിൽ. കേംബ്രിഡ്‌ജിൽനിന്ന്‌ ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടി. പിന്നീട്‌ യേൽ ലോ സ്‌കൂളിൽ നിയമപഠനം.   ജെ ഡി വാൻസിനെ പരിചയപ്പെട്ടത്‌ അവിടെവച്ച്‌. 2014ൽ വിവാഹം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉഷയുടെ സ്വാധീനം വലുതാണെന്ന് വാന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top