കാരക്കസ്
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കെതിരെ അമേരിക്കൻ പിന്തുണയോടെ മത്സരിച്ച് പരാജയപ്പെട്ട എഡ്‌മുണ്ടോ ഗോൺസാലസ് നാടുവിട്ടു. തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് മഡൂറോയെ അട്ടിമറിക്കാൻ വെനസ്വേലയിൽ സമരം നടക്കുന്നതിനിടെയാണ് ഗോൺസാലസ് സ്പെയിനിലേക്ക് പോയത്. അട്ടിമറിശ്രമത്തിന് ഗോൺസാലസിനെതിരെ സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഭയന്ന് കാരക്കസിലെ സ്പെയിൻ എംബസിയിൽ അഭയം തേടിയശേഷമാണ് നാടുവിട്ടതെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രീഗസ് അറിയിച്ചു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ വെനസ്വേലയിലെ പ്രതിപക്ഷനേതാവായ മരിയ കൊറീന മചാഡോ അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഗോൺസാലസ് മത്സരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..