22 December Sunday

വെനസ്വേല നാളെ ബൂത്തിലേക്ക് ; പ്രചാരണം അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


കാരക്കസ്‌
വെനസ്വേലയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം വ്യാഴാഴ്‌ച അവസാനിച്ചു. പ്രചാരണത്തിന്റെ അവസാനദിവസം വിവിധ പാർടികൾ തലസ്ഥാനത്തു സംഘടിപ്പിച്ച പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. നഗരത്തിലെ പ്രധാനപാതയ്ക്കുസമീപം തയാറാക്കിയ സ്റ്റേജിൽ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോ പാർടി പ്രവർത്തകരോട്‌ സംസാരിച്ചു. ഞായറാഴ്‌ചയാണ് വോട്ടെടുപ്പ്. മൂന്നാം തവണയും മത്സരിക്കുന്ന മഡുറോയ്ക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌  തെരഞ്ഞെടുപ്പു സർവെകൾ പ്രവചിക്കുന്നു. പ്രധാന പ്രതിപക്ഷപാർടികളെല്ലാം മഡുറോയ്ക്കെതിരെ യോജിച്ച പോരാട്ടമാണ് നടത്തുന്നത്.വലതുപക്ഷ പാർടികളുടെ സഖ്യത്തിന്റെ സ്ഥാനാർഥി മരിയ കൊറീന മചാഡോയാണ്‌ മഡുറോയുടെ പ്രധാന എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top