സിയോൾ > റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സഖാവെന്ന് നോർത്ത് കൊറിയൻ നേതാവ് കിം ജോങ് ഉൻ. പുടിന്റെ പിറന്നാൾ ദിനത്തിൽ കിം അയച്ച സന്ദേശത്തിലാണ് വിശേഷണം. തിങ്കളാഴ്ച വ്ളാദ്മിർ പുടിന്റെ 72-ാം ജന്മദിനമായിരുന്നു.
നമുക്കിടയിലുള്ള കൂടിക്കാഴ്ചകളും സാഹോദര്യവും ഡിപിആർകെ-റഷ്യ സൗഹൃദത്തിൻ്റെ അടിത്തറ കൂടുതൽ ഉറപ്പിക്കുന്നതിന് കാരണമാകുമെന്നും കിം കൂട്ടിച്ചേർത്തു. ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. സ്റ്റാലിനും കിമ്മിൻ്റെ മുത്തച്ഛനായ കിം ഇൽ-സങ്ങും ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് പിന്തുണച്ചിരുന്നുവെന്നും പിറന്നാൾ സന്ദേശത്തിൽ കിം കുറിച്ചു.
ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം ഉണ്ടായാൽ പരസ്പരം സഹായിക്കുമെന്നുള്ള കരാറിൽ പുടിനും കിമ്മും ഒപ്പു വച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..