22 December Sunday

ന്യൂസിലൻഡിൽ അഗ്നിപർവത സ്‌ഫോടനം; വിനോദസഞ്ചാരികളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

വെല്ലിങ്‌ടൺ >  ന്യൂസിലൻഡിലെ വൈറ്റ്‌ ദ്വീപിൽ തിങ്കളാഴ്ച അഗ്നിപർവതം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിക്കലിന്‌ തൊട്ടുമുമ്പ്‌ അഗ്നിപർവതത്തിനു സമീപം സന്ദർശനം നടത്തുകയായിരുന്ന ഒരു സംഘം വിനോദസഞ്ചാരികളെ കാണാതായി.

തിങ്കളാഴ്ച പകൽ രണ്ടരയോടെയാണ്‌ സംഭവം. ഇതിന്റെ തത്സമയ ദൃശ്യങ്ങളിലാണ്‌ അഗ്നിപർവതത്തിനടുത്ത്‌ സന്ദർശകരെ കണ്ടത്‌. ദ്വീപിലെ അഗ്നിപർവതത്തിനു സമീപം പോകുന്നത്‌ അപകടകരമാണെന്ന്‌ ന്യൂസിലൻഡ്‌ ദേശീയ എമർജൻസി മാനേജ്‌മെന്റ്‌ ഏജൻസി മുന്നറിയിപ്പ്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top