മനാമ > മസ്‌കത്തിലെ വാദി കബീർ മസ്ജിദിൽ വെടിയുതിര്‍ത്ത മൂന്ന് അക്രമികളെ തിരിച്ചറിഞ്ഞു. ഇവർ ഒമാന്‍ സ്വദേശികളായ സഹോദരന്മാരാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഈ അക്രമികള്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
മസ്‌കത്തിനടുത്ത് വാദി കബീറിലെ ഇമാം അലി പള്ളിയില്‍ ഷിയാ മുസ്ലീങ്ങളുടെ അഷൂറ ആചാരണത്തോടനുബന്ധിച്ച് പ്രാര്‍ഥനക്കാനായി എത്തിയവർക്കു നേരെയാണ് അക്രമികള്‍ വെടി ഉതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.
തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനികളും ഒരു ഒമാൻ പൊലീസ് ഉദ്യോഗസ്ഥനുമടക്കം ആറുപേർ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കാര്‍ കൗല ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാഷാ ജാന്‍ അലി ഹുസൈന്‍ എന്നയാളാണ് മരിച്ച ഇന്ത്യക്കാരന്‍. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് എംബസി എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗിന് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..