08 September Sunday

ദക്ഷിണകൊറിയക്കുവേണ്ടി ചാരപ്പണി നടത്തിയ സിഐഎ ഉദ്യോഗസ്ഥ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

photo credit: facebook


വാഷിങ്‌ടൺ> ദക്ഷിണകൊറിയക്കായി അമേരിക്കയിൽ ചാരപ്പണി ചെയ്‌ത മുൻ സിഐഎ ഉദ്യോഗസ്ഥയെ അമേരിക്ക അറസ്റ്റുചെയ്‌തു. നിലവിൽ അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗമായ സൂ മി ടെറിയെയാണ്‌ എഫ്‌ബിഐ അറസ്റ്റുചെയ്തത്‌.

ദക്ഷിണകൊറിയയുടെ താൽപര്യങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും, രഹസ്യവിവരങ്ങൾ ചോർത്തിനൽകിയതിനുമാണ്‌ അറസ്റ്റ്‌. ദക്ഷിണകൊറിയൻ ഇന്റലിജൻസിന്‌ വിവരങ്ങൾ കൈമാറിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന്‌ എഫ്‌ബിഐ അറിയിച്ചു.

ഇവർ നിയന്ത്രിച്ചിരുന്ന ഒരു പൊതുനയ പരിപാടി തങ്ങൾക്ക്‌ അനുകൂലമാക്കിയെടുക്കാനായി ദക്ഷിണകൊറിയ 37,000 ഡോളർ (30 ലക്ഷം ഡോളർ) കൈക്കൂലി നൽകിയതായും ആരോപണമുണ്ട്‌. കേസ്‌ നടപടികൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ്‌ ദക്ഷിണകൊറിയുടെ പക്ഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top