സന > ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്ന യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ. വ്യാഴാഴ്ചയാണ് സംഭവം. യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബോംബാക്രമണം ഇണ്ടായത്. ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ടെഡ്രോസും ഡബ്ല്യുഎച്ച്ഒ പ്രവർത്തകരും വിമാനത്തിൽ കയറാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വിമാനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ട് സാധാരണക്കാരെയും മനുഷ്യാവകാശപ്രവർത്തകരെയും ഒരിക്കലും ആക്രമണങ്ങളിൽ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. യെമനിനും ഇസ്രയേലിനുമിടയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു.
ഉൾനാടൻ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിലും പടിഞ്ഞാറൻ തീരത്തെ അൽ-ഹുദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലും സന അന്താരാഷ്ട്ര വിമാനത്താവളം, ഹിസ്യാസ്, റാസ് കനാറ്റിബ് പവർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)സ്ഥിരീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..