ബ്രിട്ടീഷ് എയർവേസ്
2017 മേയിൽ ബ്രിട്ടന്റെ ഔദ്യോഗിക വിമാന സർവീസായ ബ്രിട്ടീഷ് എയർവേസിന്റെ കംപ്യൂട്ടർ ശൃംഖലയിലുണ്ടായ തകരാറുമൂലം 75,000 യാത്രക്കാരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എയർപോട്ടുകളിൽ കുടുങ്ങിയത്. കമ്പനിയുടെ നിയന്ത്രണകേന്ദ്രത്തിൽ താൽക്കാലികമായി വൈദ്യുതി വിശ്ചേദിക്കപ്പെട്ടതാണ് കമ്പനിയെ വന്‍ പ്രതിസന്ധിയിലാക്കിയത്.
ആൽഫബെറ്റ്
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡിജിറ്റൽ കമ്പനിയാണ് ഗൂഗിളും യൂട്യൂബും നിയന്ത്രിക്കുന്ന ആൽഫബെറ്റ്. 2020 ഡിസംബർ 14ന് കമ്പനിയുടെ യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നീ സേവനങ്ങൾ ഒരു മണിക്കൂർ നേരത്തേക്ക് നിലച്ചു.
ഫാസ്റ്റ്‌ലി
യുഎസിൽ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ക്ലൗഡ് കമ്പനിയായ ഫാസ്റ്റ്‌ലിയിലുണ്ടായ തകരാറ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വാർത്താ–-സാമൂഹ്യ മാധ്യമ വെബ്‌സൈറ്റുകളെ ബാധിച്ചു. റെഡ്ഡിറ്റ്, ആമസോൺ, സിഎൻഎൻ, പേയ്‌പാൽ, സ്പോട്ടിഫൈ, അൽ ജസീറ വെബ്‌സൈറ്റുകൾ നിശ്ചലമായി.
അകാമായി
കണ്ടന്റ് ഡെലിവറി സേവനെ നൽകുന്ന അകാമായി കമ്പനിയുടെ സെർവർ തകരാറു മൂലം 2021 ജൂൺ 17ന് ഓസ്ട്രേലിയയിലെയും അമേരിക്കയിലെയും ധനകാര്യ സ്ഥാപനങ്ങളും വിമാനസർവീസുകളും അവതാളത്തിലായി.
മെറ്റ
2021 ഒക്ടോബർ നാലിന് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഇരുട്ടിലായി.
എക്സ്
2022 ഡിസംബർ 28ന് അന്നത്തെ ട്വിറ്റര്‍ എന്ന ഇപ്പോഴത്തെ എക്സ് പണിമുടക്കിയത് പതിനായിരങ്ങളെ ബാധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..