22 December Sunday

അയർലന്റിൽ വീടിന്‌ തീയിട്ട്‌ ഭാര്യയെ കൊല്ലാൻ ശ്രമം; മലയാളി യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ബെൽഫാസ്റ്റ്>വീടിന്‌ തീവെച്ച്‌ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്‌.

കഴിഞ്ഞ മാസം 26 ന് രാത്രി 10 മണിയോടെയാണ് ജോസ്മാൻ വീടിന്‌ തീയിട്ടത്. ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്ന്‌ യുവതിയെ കണ്ടെത്തി. സംഭവത്തിൽ ഇതുവരെ പ്രതിക്കെതിരെ  യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാനെതിരെ ഗാർഹിക പീഡനത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top