17 September Tuesday

സ്‌ത്രീകൾ മുഖം മറയ്‌ക്കണം, പാടരുത്‌ – തീട്ടൂരവുമായി താലിബാൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കാബൂൾ > പൊതുസ്ഥലത്ത്‌ സ്‌ത്രീകൾ മുഖം അടക്കം ശരീരം പൂർണമായി മറയ്‌ക്കണമെന്ന തീട്ടൂരവുമായി അഫ്‌ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ.  സ്‌ത്രീകൾ പൊതുസ്ഥലത്ത്‌ ശബ്‌ദമുയർത്തനോ പാട്ടുപാടാനോ പാടില്ല.  ‘പ്രലോഭനം’ തടയാനാണ്‌ സ്‌ത്രീകൾ മുഖംമറയ്‌ക്കേണ്ടതെന്നാണ്‌ താലിബാൻ നേതാവ്‌ ഹിബത്തുള്ള അഖുന്ദ്സാദ അംഗീകരിച്ച പുതിയ നിയമത്തിൽ പറയുന്നത്.

സ്‌ത്രീകളുടെ ശബ്‌ദം സ്വകാര്യമാണെന്നും മറ്റാരും കേൾക്കാൻ പാടില്ലെന്നുമാണ്‌ ‘നിയമം’ പറയുന്നത്‌. സ്‌ത്രീകൾ ബന്ധുക്കളല്ലാത്ത പുരുഷൻമാരെ നോക്കാൻ പാടില്ല. –- തുടങ്ങിയ നിർദേശങ്ങളുമുണ്ട്‌. അമേരിക്ക പിൻമാറിയതോടെ 2021ൽ അഫ്‌ഗാനിലെ അധികാരം പിടിച്ച താലിബാൻ സ്‌ത്രീസ്വാതന്ത്ര്യം ഹനിക്കുന്ന നിരവധി നിയമങ്ങളാണ്‌ നടപ്പാക്കിയത്‌. അഫ്‌ഗാനിലെ ജനങ്ങളുടെ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നതാണ്‌ പുതിയ കർശന നിയമങ്ങളെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top