ഹോണിയാറ> ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപുകളുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ത്രീ സിസ്റ്റേഴ്സ് പ്രദേശത്ത് നിന്നാണ് പവിഴപ്പുറ്റ് നാഷണൽജിയോഗ്രാഫിക് സംഘം കണ്ടെത്തിയത്.
നീലത്തിമിംഗലത്തേക്കാൾ വലിപ്പമുണ്ട് പവിഴപ്പുറ്റിനെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഇതിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. പവിഴപ്പുറ്റിന് 300 വർഷത്തിലധികം പഴക്കമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
പുതുതായി കണ്ടെത്തിയ പവിഴപ്പുറ്റിൽ തന്റെ രാജ്യം അഭിമാനിക്കുന്നതായി ബാകുവിൽ നടക്കുന്ന കോപ് 29 ഉച്ചകോടിയിൽ സോളമൻ ദ്വീപുകളുടെ കാലാവസ്ഥാ മന്ത്രി ട്രെവർ മനേമഹാഗ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..