മെക്‌സികോ സിറ്റി> ബ്രസീലിലെ സേവനം ശനിയാഴ്‌ച അവസാനിപ്പിക്കുമെന്ന് സാമൂഹിക മാധ്യമമായ എക്‌സ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരെ അറസ്‌റ്റ് ചെയ്യുമെന്ന് ബ്രസീൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് അലക്‌സാൻട്രിയ ഡി മൊറൈസ് ഭീഷണിമുഴക്കിയതിനെ തുടർന്നാണ് നടപടിയെന്ന് എക്‌സ് അറിയിച്ചു. എല്ലാ ജീവനക്കാരെയും ബ്രസീലിൽനിന്ന് തിരിച്ചുവിളിക്കും.
എന്നാൽ രാജ്യത്ത് എക്‌സ് സേവനം തുടരുമെന്നും കമ്പനി അറിയിച്ചു. എക്‌സിലൂടെ വലതുപക്ഷ അക്കൗണ്ടുകൾ വ്യാജപ്രചാരണം നടത്തുന്നുവെന്നും അതും തടയണമെന്നും എക്‌സിനോട് ഈ വർഷമാദ്യം ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എക്‌സ് സേവനം അവസാനിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..