22 December Sunday

ടെൽ അവീവിൽ ഡ്രോൺ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ഹൂതി വിമതർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

photo credit: X

ടെൽ അവീവ്‌> ഇസ്രയേൽ പശ്ചിമേഷ്യയിൽ നടത്തുന്ന ആക്രമണങ്ങൾക്ക്‌ എതിരെ യമനിലെ ഹൂതി വിമതർ ടെൽ അവീവിൽ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്‌. ഇന്ന്‌ രാവിലെയാണ്‌ ആക്രമണം ഉണ്ടായത്‌. ഡ്രോണുകൾ ലക്ഷ്യത്തിലെത്തിയതോടെ ഓപ്പറേഷൻ അതിന്റെ  ലക്ഷ്യങ്ങൾ നേടിയതായി ഹൂതികൾ പ്രസ്താവനയിൽ പറഞ്ഞു.

പലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കും ഹമാസിന്റെ അൽ അഖ്‌സ ഓപ്പറേഷനും പിന്തുണ നൽകുകയാണ്‌ ആക്രമണത്തിന്റെ ലക്ഷ്യമെന്ന്‌ ഹൂതി വിമതർ പറഞ്ഞു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top