22 December Sunday

മാർപാപ്പയെ സന്ദർശിച്ച്‌ സെലൻസ്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


വത്തിക്കാൻ സിറ്റി
വത്തിക്കാനിലെത്തി ഫ്രാൻസിസ്‌ മാർപാപ്പയെ സന്ദർശിച്ച്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി. നാലുമാസത്തിനിടെ രണ്ടാംവട്ടമാണ്‌ ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്‌. യുദ്ധത്തിൽ തകർന്ന ഉക്രയ്‌ൻ നഗരത്തിലെ നാശനഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന കുട്ടിയുടെ എണ്ണഛായാചിത്രം സെലൻസ്കി മാർപാപ്പയ്ക്ക്‌ സമ്മാനിച്ചു. ‘സമാധാനം ദുർബലമായ പൂവാണ്‌’ എന്ന്‌ എഴുതിയ ഫലകമാണ്‌ മാർപാപ്പ തിരികെ സമ്മാനിച്ചത്‌. ഉക്രയ്‌ൻ ഗ്രീക്ക്‌ കാതലിക്ക്‌ ചർച്ച്‌ മേജർ ആർച്ച്‌ ബിഷപ്പ്‌ സ്വിയാറ്റോസ്ലാവ്‌ ഷെവ്‌ചുകുമായി മാർപാപ്പ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top