22 December Sunday

റഷ്യൻ വിരുദ്ധ നിയമങ്ങളിൽ ഒപ്പുവച്ച് സെലെൻസ്‌കി: ഉക്രയ്ൻ സ്വാതന്ത്ര ദിനത്തിലാണ് നീക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

 കീവ് > റഷ്യൻ വിരുദ്ധ നിയമങ്ങൾ അം​ഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ ഉക്രയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലെൻസ്കി ഒപ്പുവച്ചു. സ്വാതന്ത്ര ദിനത്തിലാണ് ഉക്രയ്ന്റെ നീക്കം. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ റഷ്യയെ വിചാരണ ചെയ്യാൻ ഈ നിയമങ്ങൾക്ക് സഹായകമാകുമെന്ന് പ്രസിഡന്റ് സെലെൻസ്കി അറിയിച്ചു.

2022 ഫെബ്രുവരിയിൽ മോസ്‌കോ അധിനിവേശം ആരംഭിച്ചതു മുതൽ റഷ്യയെ വിചാരണ ചെയ്യാനുള്ള നിയമ സാധ്യതകൾ ഉക്രെയ്ൻ പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റഷ്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമം നടപ്പിലാക്കാൻ ഉക്രയ്ൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

മോസ്കോയുമായി ബന്ധമുള്ള മതസംഘടനകൾ നിരോധിക്കുന്ന നിയമത്തിലും സെലെൻസ്കി ഒപ്പുവെച്ചതായി പാർലമെൻ്റിൻ്റെ വെബ്സൈറ്റിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top