മായാതെ കാൾ, ബെൻ
Thursday Jul 22, 2021
ഒളിമ്പിക്‌സ് യോഗ്യത നേടുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് പരിശീലനം തുടങ്ങി. ഒളിമ്പിക്‌സിന് മുന്നോടിയായി കാൺപുരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടി. തുടർന്നു നടന്ന രണ്ട് ഗ്രാൻ പ്രീകളിലും ഒന്നാമതെത്തിയതോടെ ടീമിൽ സ്ഥാനം ഉറപ്പിച്ചു.
ആ സമയത്ത് ടീമിനെ ഒളിമ്പിക്‌സിന് വിടുമോ എന്ന കാര്യത്തിൽ ചില ആശങ്കൾ ഉയർന്നു. താരങ്ങൾ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയെ പോയി കണ്ടു. ഒടുവിൽ സോളിന് പറക്കാൻ അനുമതിയായി. അങ്ങനെയാണ് ഒളിമ്പിക്‌സിന് പോകുന്നത്.
സോളിൽ 400 മീറ്ററിൽ രണ്ടാംറൗണ്ടിൽ കടന്നു. 4 x 400 റിലേയിൽ ഷൈനിയും വന്ദന റാവും വന്ദന ഷാൻബാഗുമുണ്ടായിരുന്നു.
ബെൻ ജോൺസൺ, കാൾ ലൂയിസ്, ജാക്കി ജോയ്നർ കേഴ്‌സി അടക്കമുള്ള ലോകോത്തര താരങ്ങളെ നേരിട്ടു കാണാനുള്ള അവസരം ലഭിച്ചു. അതിപ്പോഴും മായാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നു.
മേഴ്‌സികുട്ടൻ
ട്രാക്കിലും ഫീൽഡിലും രാജ്യാന്തരതലത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത. 1988ലെ സോൾ ഒളിമ്പിക്സിൽ പങ്കെടുത്തു.
2010ൽ കൊച്ചി കേന്ദ്രീകരിച്ച് മേഴ്‌സികുട്ടൻ സ്‌പോർട്‌സ് അക്കാദമി സ്ഥാപിച്ചു. നിലവിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്.
രാജ്യാന്തര മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റിക് ദമ്പതികളാണ് മേഴ്‌സിയും ഭർത്താവ് പരേതനായ മുരളികുട്ടനും.