ഫോണില്‍ വിരിഞ്ഞ മെഡലുകള്‍

Thursday Jul 22, 2021

ടോക്യോ > ഒളിമ്പിക്‌സ്‌ ജേതാക്കൾക്കുള്ള മെഡലുകൾ നിർമിച്ചത്‌ പഴയ മൊബൈൽഫോണുകളിൽനിന്ന്‌. ഉപയോഗശൂന്യമായ 62 ലക്ഷത്തിലേറെ ഫോണുകളാണ്‌ ഇതിനായി സമാഹരിച്ചത്‌. 2017ലാണ്‌ ഫോണുകൾ ശേഖരിക്കാനുള്ള യജ്ഞത്തിന്‌ സർക്കാർ തുടക്കമിട്ടത്‌.

ആവശ്യം കഴിഞ്ഞ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ ശേഖരണം ജനങ്ങൾക്കും ആശ്വാസമായി. 1621 നഗരസഭകൾ ഇതിൽ പങ്കാളികളായി. 32 കിലോ സ്വർണവും 3500 കിലോ വെള്ളിയും 2200 കിലോ വെങ്കലവും മെഡൽനിർമാണത്തിന്‌ കിട്ടി. അതുവഴി 5000 മെഡലുകളാണ്‌ തയ്യാറായത്‌.