ഒസാക പുതിയ ജപ്പാന്റെ മുഖം

Friday Jul 23, 2021
image credit olympics.com


ടോക്യോ
അവസാനംവരെ നീണ്ട സസ്‌പെൻസിനൊടുവിൽ നവോമി ഒസാക ദീപം തെളിച്ചപ്പോൾ അത്‌ പുതിയ ചരിത്രമായി. ദീപം തെളിയിക്കുന്ന ആദ്യ ടെന്നീസ് താരം. ജപ്പാന്റെ പുതിയമുഖമാണ്‌  ഇരുപത്തിമൂന്നുകാരി. ഇതുവരെ നാല്‌ ഗ്രാൻഡ്‌ സ്ലാം കിരീടങ്ങൾ. കളത്തിന്‌ പുറത്തുള്ള നിലപാടുകളാൽ ശ്രദ്ധിക്കപ്പെട്ടു. കറുത്തവംശജർക്കെതിരായ അതിക്രമങ്ങളെ എതിർത്തു. കളിക്കുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കണമെന്ന സംഘാടകരുടെ നിർബന്ധത്തിന്‌ വഴങ്ങാതെ ഫ്രഞ്ച്‌ ഓപ്പണിൽനിന്ന്‌ പിൻമാറിയതും വാർത്തയായി. ‘ജീവിതത്തിലെ ധന്യമായ നിമിഷം’ എന്നായിരുന്നു  ഒസാകയുടെ പ്രതികരണം.