ഇന്ത്യൻ ടീം മാർച്ച് പാസ്റ്റിൽ അണിനിരന്നപ്പോൾ
ട്രാക്കിലെ ആദ്യസംഘം ടോക്യോയിൽ
Saturday Jul 24, 2021
image credit olympics.com
ടോക്യോ
അത്ലറ്റിക്സിനുള്ള ആദ്യ ഇന്ത്യൻ സംഘം ഇന്ന് പുലർച്ചെ ടോക്യോയിലെത്തി. 18 അത്ലീറ്റുകളും പത്ത് ഒഫീഷ്യലുകളുമാണ് സംഘത്തിലുള്ളത്. ആറ് നടത്തക്കാരുടെ സംഘം 30ന് പുറപ്പെടും. വിദേശത്ത് പരിശീലനത്തിലുള്ള ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ഡിസ്കസ് ത്രോ താരം സീമ പുണിയയും അടുത്താഴ്ച നേരിട്ടെത്തും. 30നാണ് അത്ലറ്റിക്സ് തുടങ്ങുന്നത്.
മലയാളികളായ എം ശ്രീശങ്കർ, മുഹമ്മദ് അനസ്, എം പി ജാബിർ, അമോജ് ജേക്കബ്, നോഹ നിർമൽ ടോം, അലക്സ് ആന്റണി എന്നിവർ ടോക്യോയിലെത്തി.
മുഖ്യ കോച്ച് പി രാധാകൃഷ്ണൻനായർ, 400 മീറ്റർ കോച്ച് രാജ്മോഹൻ, ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ എസ് മുരളി എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.
നടത്തക്കാരൻ കെ ടി ഇർഫാൻ അടുത്താഴ്ചയാണ് പോകുന്നത്.