ശ്രീജേഷ് രക്ഷപ്പെടുത്തി

Sunday Jul 25, 2021

ടോക്യോ > മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഇന്ത്യയെ കാത്തു. ഹോക്കിയിൽ ന്യൂസിലൻഡിനോട് 3–2ന് രക്ഷപ്പെട്ടു. പെനൽറ്റി കോർണർ ഉൾപ്പെടെ അവസാന രണ്ടരമിനിറ്റിൽ ഗോളെന്നുറച്ച മൂന്നു രക്ഷപ്പെടുത്തലുകളാണ് ശ്രീജേഷ് നടത്തിയത്. ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോളും തുണച്ചു. രുപീന്ദർപാൽ സിങ്ങാണ് മറ്റൊരു ഗോൾ കുറിച്ചത്.

വനിതകൾ നെതർലൻഡ്സിനോട് 1–-5 ന് തോറ്റു.

കെയ്ൻ റസെലിലൂടെ ന്യൂസിലൻഡായിരുന്നു മുന്നിലെത്തിയത്. എന്നാൽ, ഇന്ത്യ വിട്ടുകൊടുത്തില്ല. മൂന്നെണ്ണം തിരിച്ചടിച്ച് കളി പിടിച്ചു. അവസാന രണ്ടു ക്വാർട്ടറിൽ ന്യൂസിലൻഡ് ഭീഷണിയായി. രണ്ടാംഗോളടിച്ച് സ്റ്റീഫൻ ജെന്നസ് പ്രതീക്ഷ നൽകി. തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിരോധം വിറച്ചെങ്കിലും ശ്രീജേഷ് പതറിയില്ല. ഇന്ന് മൂന്നുമണിക്ക് ഓസ്ട്രേലിയയുമായാണ് രണ്ടാംമത്സരം.