ടെന്നീസില്‍ നിരാശ: സാനിയ-അങ്കിത സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്
Sunday Jul 25, 2021
ടോക്യോ > ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ത്യയുടെ സാനിയ മിര്‍സ-അങ്കിത റെയ്ന സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. യുക്രൈനിന്റെ ലിയൂഡ്മൈല കിച്ചനോക്ക്-നാദിയ കിച്ചനോക്ക് സഖ്യത്തോടാണ് ഇന്ത്യന്‍ ടീം തോറ്റത്. സ്‌കോര്‍: 6-0, 6-7, 8-10.
ജപ്പാനീസ് താരം നയൊമി ഒസാക്ക രണ്ടാം റൗണ്ടിലെത്തി.
വനിതാ ടെന്നീസ് സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി പുറത്തായി. ഓസ്ട്രേലിയന്‍ താരം ആദ്യ റൗണ്ടില്‍ തന്നെ തോറ്റാണ് മടങ്ങുന്നത്. സ്പെയ്ന്റെ 48-ാം റാങ്ക് താരം ടോര്‍മോയോട് 6-4, 6-3 എന്ന സ്‌കോറിനാണ് തോല്‍വി.