മിന്നി മക്യൂവെൻ
Wednesday Jul 28, 2021
photo credit olympics.com
ടോക്യോ
നീന്തൽക്കുളത്തിൽ ഓസ്ട്രേലിയക്കാരി കെയ്--ലീ മക്യൂവെന്റെ മിന്നൽക്കുതിപ്പ്. വനിതകളുടെ 100 മീറ്റർ ബാക്സ്‌ട്രോക്കിൽ ഒളിമ്പിക് റെക്കോഡോടെ ഇരുപതുകാരി ഒന്നാമതെത്തി. 57.47 സെക്കൻഡിലാണ് നീന്തിയെത്തിയത്. ഈയിനത്തിൽ ലോക റെക്കോഡുകാരിയാണ് മക്യൂവെൻ. റെക്കോഡിനേക്കാൾ 0.02 സെക്കൻഡ് വ്യത്യാസമായിരുന്നു ടോക്യോയിൽ. ക്യാനഡയുടെ കയ്--ലീ മാസിക്കാണ് വെള്ളി. അമേരിക്കയുടെ പത്തൊമ്പതുകാരി റീഗൻ സ്-മിത്ത് മൂന്നാമതെത്തി. പുരുഷൻമാരിൽ അമേരിക്കയെ ഞെട്ടിച്ച് റഷ്യൻ ഒളിമ്പിക് സമിതിയുടെ എവ്‌ഗെനി റയ്‌ലോവ് സ്വർണം നേടി.