തീയണഞ്ഞു, ഒസാക മടങ്ങി
Wednesday Jul 28, 2021
ടോക്യോ
ടോക്യോയിൽ നവോമി ഒസാക ജ്വലിച്ചില്ല. നാഷണൽ സ്--റ്റേഡിയത്തിൽ അഞ്ച് ദിവസം മുമ്പ് മഹാമേളയ്ക്ക് ദീപംകൊളുത്തിയ ഒസാക കളത്തിൽ മങ്ങി. വനിതാ ടെന്നീസ് മൂന്നാം റൗണ്ടിൽ 42–ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വൊണ്ടൊരുസോവയോട് അടിപതറി. നേരിട്ടുള്ള സെറ്റുകൾക്കാണ് രണ്ടാം റാങ്കുകാരിയായ ഒസാകയുടെ തോൽവി (6–1, 6–4).
ജപ്പാന്റെ പുതിയ മുഖമായാണ് ഒസാക്കയെ അവതരിപ്പിച്ചത്. അതിനാൽ ഇരുപത്തിമൂന്നുകാരിയെ ഉദ്ഘാടന ചടങ്ങിൽ ദീപംകൊളുത്താനുള്ള ചുമതലയും ഏൽപ്പിച്ചു.
വനിതാ ടെന്നീസിൽ സ്വർണസാധ്യതയിൽ ഏറ്റവും മുൻപന്തിയിലായിരുന്നു ഒസാക. ഒന്നാം നമ്പറുകാരി ഓസ്ട്രേട്രേലിയയുടെ ആഷ്--ലി ബാർടി ആദ്യ റൗണ്ടിൽ മടങ്ങിയതോടെ പ്രതീക്ഷ ഇരട്ടിച്ചു. രണ്ട് റൗണ്ടുകളിൽ ആധികാരിക പ്രകടനമായിരുന്നു ഒസാകയുടേത്. എളുപ്പം ജയവുമായി മടങ്ങാമെന്ന കണക്കുക്കൂട്ടലിലായിരുന്നു മാർകേറ്റയ്--ക്കെതിരെ റാക്കറ്റേന്തിയത്. എന്നാൽ പിഴച്ചു. ഒസാകയെ നിലംതൊടീച്ചില്ല ചെക്കുകാരി. നാലുവട്ടം ഗ്രാൻഡ്സ്ലാം കിരീടം ചൂടിയിട്ടുണ്ട് ജപ്പാൻകാരി.
‘ഒരുപാട് സമ്മർദത്തോടെയാണ് കളിച്ചത്. ആദ്യ ഒളിമ്പിക്സായതിനാലാകാം’–മത്സരശേഷം ഒസാക പ്രതികരിച്ചു. സ്--പെ--യ്--നിന്റെ ഗാർബിൻ മുഗുരുസ, ഉക്രെയ്നിന്റെ എലീന സ്വിറ്റോളിന എന്നിവരാണ് വനിതാ സിംഗിൾസിൽ അവശേഷിക്കുന്ന പ്രമുഖതാരങ്ങൾ.