ടിറ്റ്മസിന് പൊൻതിളക്കം

Thursday Jul 29, 2021
photo credit olympics.com


ടോക്യോ
അറിയാർണ്‌ ടിറ്റ്മസ് ടോക്യോയിലെ നീന്തൽക്കുളം കീഴടക്കുന്നു. 200 മീറ്റർ ഫ്രീസ്റ്റെെലിലും ഒന്നാമതെത്തിയ ഓസ്ട്രേലിയക്കാരി ഒളിമ്പിക്സിൽ രണ്ടാംസ്വർണം നേടി. 1:53.92 സമയത്തിൽ ഒളിമ്പിക് റെക്കോഡോടെയായിരുന്നു ചാമ്പ്യനായത്. അമേരിക്കൻ സൂപ്പർതാരം കാറ്റി ലെഡേക്കിയെ ഒരിക്കൽക്കൂടി പിന്നിലാക്കി. ലെഡേക്കി അഞ്ചാമതായാണ് പൂർത്തിയാക്കിയത്. എന്നാൽ 1500 മീറ്ററിൽ ഇരുപത്തിനാലുകാരി തിരിച്ചുവന്നു. ടോക്യോയിലെ ആദ്യ പൊന്നും നേടി.

പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ളെെയിൽ ലോക റേക്കോഡുകാരൻ ഹംഗറിയുടെ ക്രിസ്റ്റഫ് മിലാക്ക് സ്വർണം നേടി. വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ജപ്പാന്റെ യൂയി ഒഹാഷി ചാമ്പ്യനായി.

പുരുഷന്മാരുടെ 4 x 200 മീറ്റർ ഫ്രീസ്റ്റെെൽ റിലേയിൽ ബ്രിട്ടൻ പൊന്നണിഞ്ഞു.നാല് സ്വർണമുൾപ്പെടെ 16 മെഡലുകളുമായി അമേരിക്കയാണ് ഒന്നാമത്. നാല് സ്വർണമുൾപ്പെടെ ഒമ്പത് മെഡലുകളുള്ള ഓസ്ട്രേലിയ രണ്ടാമത് നിൽക്കുന്നു.