ടോക്യോയിൽനിന്ന്‌ ലോങ്‌ജമ്പ്‌ താരം 
ശ്രീശങ്കറിന്റെ അച്ഛനും കോച്ചുമായ എം മുരളി

കാത്തിരിക്കൂ, 
നാളെ അത്‌ലറ്റിക്‌സ്‌

Thursday Jul 29, 2021


എല്ലാവരും കാത്തിരിക്കുന്ന അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ നാളെ തുടങ്ങുകയാണ്‌. പുരുഷന്മാരുടെ 10000 മീറ്ററിൽ മെഡൽ ജേതാവിനെ നിശ്‌ചയിക്കും. ബാക്കിയെല്ലാം ആദ്യ റൗണ്ട്‌ മത്സരങ്ങളാണ്‌.

പുരുഷന്മാരുടെ ഹൈജമ്പ്‌, 3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌, ഡിസ്‌കസ്‌ത്രോ, 400 മീറ്റർ ഹർഡിൽസ്‌ എന്നിവയുടെ ആദ്യ റൗണ്ട്‌ നടക്കും. വനിതകളുടെ 100 മീറ്റർ, 800 മീറ്റർ, 5000 മീറ്റർ, ട്രിപ്പിൾജമ്പ്‌, ഷോട്‌പുട്ട്‌ എന്നിവയുടെ ആദ്യ റൗണ്ടും നടക്കും. മലയാളി സാന്നിധ്യമുള്ള 4–-400 മീറ്റർ മിക്‌സഡ്‌ റിലേ ഹീറ്റ്‌സ്‌ വൈകിട്ട്‌ നാലരയ്‌ക്കാണ്‌.   ഇന്ത്യൻ ടീം പൂർണ സജ്ജരാണ്‌. പരിശീലനം നന്നായി നടക്കുന്നു. ആദ്യ ദിനം അവിനാഷ്‌ സാബ്‌ലേ (3000 മീറ്റർ സ്‌റ്റീപ്പിൾചേസ്‌), എം പി ജാബിർ (400 മീറ്റർ ഹർഡിൽസ്‌), ദ്യുതിചന്ദ്‌ (100) മീറ്റർ എന്നിവർ ട്രാക്കിലിറങ്ങും. ജാബിറിന്റെ മത്സരം രാവിലെ 7.25നാണ്‌.

നല്ല കാലാവസ്ഥയാണ്‌. കേരളത്തിലെ ഫെബ്രുവരി, മാർച്ച്‌ കാലത്തെ ചൂട്‌. ശ്രീശങ്കറിന്റെ ലോങ്‌ജമ്പ്‌ യോഗ്യതാ മത്സരം 31ന്‌ വൈകിട്ട്‌ 3.40നാണ്‌. അവൻ ഉഷാറിലാണ്‌. പരിശീലനം നല്ല ആത്മവിശ്വാസം നൽകുന്നു. നല്ല ചാട്ടം പ്രതീക്ഷിക്കുന്നു.