‘ബൈൽസ്, ഒപ്പമുണ്ട്’
Thursday Jul 29, 2021
ടോക്യോ
മാനസികസമ്മർദത്തെ തുടർന്ന് ജിംനാസ്--റ്റിക്സ് മത്സരങ്ങളിൽനിന്ന് പിന്മാറിയ സിമോണി ബെെൽസിന് ലോകത്തിന്റെ പിന്തുണ. ടീം ഇനത്തിനുപിന്നാലെ വ്യക്തിഗത ഓൾ എറൗണ്ടിൽനിന്ന് അമേരിക്കക്കാരി പിന്മാറി. മറ്റു മത്സരങ്ങളിൽ ഇറങ്ങാനും സാധ്യത കുറവാണ്. ഓൾ എറൗണ്ട് ഫെെനലിൽ ജേഡ് കാരിയെ പകരക്കാരിയായി അമേരിക്ക ഉൾപ്പെടുത്തി.
ബെെൽസ് ടോക്യോ മേളയുടെ സുവർണ താരമാകുമെന്നായിരുന്നു വിലയിരുത്തൽ. റിയോയിൽ നാല് സ്വർണമായിരുന്നു നേടിയിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. യോഗ്യതാഘട്ടത്തിൽത്തന്നെ ലോകതാരം തളർന്നിരുന്നു. ടീം ഇനത്തിൽ ആദ്യഘട്ടത്തിൽത്തന്നെ മടങ്ങി.
‘ലോകം ഞങ്ങളെ ഇപ്പോഴും സ്--നേഹിക്കുന്നു’ എന്നായിരുന്നു ബെെൽസിന്റെ പ്രതികരണം. ലെെംഗികാതിക്രമം അതിജീവിച്ചാണ് അവർ ലോകവേദികൾ കീഴടക്കിയത്.
‘ഞങ്ങളുടെ മനസ്സും ശരീരവും സുരക്ഷിതമാകണം. ഞങ്ങളും മനുഷ്യരാണ്’– ബെെൽസ് പറഞ്ഞു.
വോൾട്ടിൽ മത്സരിക്കുമ്പോൾ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് ബെെൽസ് വ്യക്തമാക്കി. ‘വായുവിൽ നിൽക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് ഒരു വ്യക്തതയുമില്ലായിരുന്നു. അപകടം സംഭവിച്ചേനെ’– ഇരുപത്തിനാലുകാരി പറഞ്ഞു. ഹൃദയം തകർന്നുപോയി എന്നായിരുന്നു അമേരിക്കൻ മുൻ നീന്തൽതാരം മെെക്കേൽ ഫെൽപ്--സിന്റെ പ്രതികരണം.