ഇടിക്കൂട്ടിൽ സതീഷ് കുമാർ

Thursday Jul 29, 2021
റികാർഡോ ബ്രൗണിനെതിരെ സതീഷ് കുമാറിന്റെ പഞ്ച് image credit olympics.com


ടോക്യോ
പുരുഷൻമാരുടെ സൂപ്പർ ഹെവിവെയ്റ്റ് ബോക്--സിങ്ങിൽ സതീഷ് കുമാർ ക്വാർട്ടറിൽ. ജമെെക്കക്കാരൻ റികാർഡോ ബ്രൗണിനെ 4–1ന് ഇടിച്ചിട്ടാണ് മുന്നേറ്റം. 91 കിലോ ഗ്രാമിൽ കൂടുതൽ ഭാരമുള്ളവർ മത്സരിക്കുന്ന ഇനത്തിൽ ഒളിമ്പിക്--സ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരൻകൂടിയാണ് സതീഷ്. ക്വാർട്ടറിൽ ലോകചാമ്പ്യനും ടോപ്--സീഡുമായ ഉസ്ബെക്കിസ്ഥാന്റെ ബാകോദിർ ജാലോലോവാണ് എതിരാളി. ഞായറാഴ്‌ചത്തെ പോരാട്ടം ജയിച്ചാൽ വെങ്കലം ഉറപ്പായി.