ട്രാക്കിൽ ഇന്ത്യ
Thursday Jul 29, 2021
26 അത്‌ലീറ്റുകളെ അണിനിരത്തുന്നു. 13 ഇനങ്ങളിൽ പങ്കാളിത്തം. പുരുഷന്മാരുടെ ജാവ്‌ലിൻ ത്രോയിൽ നീരജ് ചോപ്രയും വനിതകളുടെ ഡിസ്‌കസ് ത്രോയിൽ കമൽപ്രീത് കൗറും മെഡൽ പ്രതീക്ഷ. ആദ്യ ഒളിമ്പിക്‌സിന് എത്തുന്ന നീരജ് നാലാം റാങ്കുകാരനാണ്. ഇരുപത്തിമൂന്നുകാരന്റെ മികച്ച പ്രകടനം 88.07 മീറ്റർ. കമൽപ്രീത് എട്ടാം റാങ്കുകാരി. 66.59 മീറ്റാണ് മികച്ച ദൂരം.
1900 പാരിസ് ഒളിമ്പിക്‌സിൽ ബ്രിട്ടീഷുകാരനായ നോർമൻ പ്രിച്ചാഡ് നേടിയ രണ്ട് വെള്ളി മെഡൽ മാത്രമാണ് (200 മീറ്റർ, 200 മീറ്റർ ഹർഡിൽസ്) ഇതുവരെ സമ്പാദ്യം. മിൽഖാസിങ് 1960ലും പി ടി ഉഷ 1984ലും മെഡലിന് അടുത്തെത്തിയതാണ് ഇപ്പോഴും ഓർമിക്കാനുള്ള നിമിഷം.
ജൂലൈ 30 (ഇന്ന്)
രാവിലെ 5.30: പുരുഷന്മാരുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസ് ഹീറ്റ്‌സ്–-(അവിനാഷ് സാബ്‌ലേ)
രാവിലെ 7.25: പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസ് ഹീറ്റ്‌സ്–-(എം പി ജാബിർ)
രാവിലെ 8.10: വനിതകളുടെ 100 മീറ്റർ ഹീറ്റ്‌സ്–-(ദ്യുതിചന്ദ്)
വൈകിട്ട് 4.30: 4–-400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്‌സ് –-(മുഹമ്മദ് അനസ്, ആരോക്യ രാജീവ്, രേവതി വീരമണി, ശുഭ വെങ്കിടേശൻ)
ജൂലൈ 31
രാവിലെ 6.00: വനിതകളുടെ ഡിസ്‌കസ്‌ത്രോ യോഗ്യത (സീമ പുണിയ, കമൽപ്രീത് കൗർ)
വൈകിട്ട് 3.40: പുരുഷന്മാരുടെ ലോങ്‌ജമ്പ് യോഗ്യത (എം ശ്രീശങ്കർ)
ആഗസ്‌ത് 2
രാവിലെ 7.00: വനിതകളുടെ 200 മീറ്റർ (ദ്യുതിചന്ദ്)
ആഗസ്‌ത് 3
രാവിലെ 5.50: വനിതാ ജാവ്‌ലിൻ ത്രോ യോഗ്യത (അന്നുറാണി)
വൈകിട്ട് 3.45: പുരുഷന്മാരുടെ ഷോട്‌പുട്ട് യോഗ്യത (തജീന്ദർ സിങ് ടൂർ)
ആഗസ്‌ത് 4
രാവിലെ 5.30: പുരുഷന്മാരുടെ ജാവ്‌ലിൻ ത്രോ യോഗ്യത (നീരജ് ചോപ്ര, ശിവ്‌പാൽ സിങ്)
ആഗസ്‌ത് 5
പകൽ 1.00: പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തം (കെ ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില)
ആഗസ്‌ത് 6
പുലർച്ചെ 2: പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തം: ഗുർപ്രീത് സിങ്)
പകൽ 1: വനിതകളുടെ 20 കിലോമീറ്റർ നടത്തം (ഭാവനാജാട്ട്, പ്രിയങ്ക ഗോസ്വാമി)
വൈകിട്ട് 5.55: പുരുഷന്മാരുടെ 4–-400 മീറ്റർ റിലേ ഹീറ്റ്‌സ്: മുഹമ്മദ് അനസ്, ആരോക്യ രാജീവ്, അമോജ് ജേക്കബ്, നോഹ നിർമൽ ടോം)