തത്യാനയ്ക്ക് ലോക റെക്കോഡ്
Friday Jul 30, 2021
photo credit olympics.com
ടോക്യോ
നീന്തൽക്കുളത്തിൽ അമേരിക്ക സ്വർണമില്ലാതെ തളർന്ന ദിനം ദക്ഷിണാഫ്രിക്കക്കാരി തത്യാന ഷൂൺമേക്കറിന്റെ മിന്നൽക്കുതിപ്പ്. വനിതകളുടെ 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ ലോക റെക്കോഡ് സമയംകുറിച്ചു ഇരുപത്തിനാലുകാരി. ടോക്യോയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ സ്വർണവുമായി ഇത്. അമേരിക്കയുടെ ലില്ലി കിങ്ങിനെ പിന്തള്ളിയായിരുന്നു കുതിപ്പ്. രണ്ട് മിനിറ്റ് 18.95 സെക്കൻഡിൽ തത്യാന റെക്കോഡിട്ടു.
വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റെെലിൽ ഓസ്ട്രേലിയയുടെ കെയ്--ലീ മക്യൂവെൻ പൊന്നണിഞ്ഞു. മേളയിൽ രണ്ടാം സ്വർണമാണ്. നീന്തലിൽ അമേരിക്കയ്ക്കും ഓസ്ട്രേലിയക്കും ആറുവീതം സ്വർണമായി.