വെങ്കലത്തിൽ അവസാനിക്കരുത്‌ -: ഇന്ത്യൻ ബോക്‌സിങ് ടീമിന്റെ 
മുൻ പരിശീലകൻ ഡി ചന്ദ്രലാൽ

Friday Jul 30, 2021


ലവ്‌ലിന ബൊർഗോഹെയിൻ വെങ്കലത്തിൽ അവസാനിക്കേണ്ട ബോക്‌സറല്ല. ക്വാർട്ടർ ഫൈനലിലെ ഇടി കണ്ടാൽ അതുറപ്പിച്ച്‌ പറയാം. മത്സരത്തിന്‌ നന്നായി ഒരുങ്ങിയാണ്‌ വന്നത്‌. ഉയരമാണ്‌ ലവ്‌ലിനയുടെ ശക്തി. നീളമുള്ള കൈകളും. അത്‌ രണ്ടും നന്നായി പ്രയോജനപ്പെടുത്തിയത്‌ നിർണായകമായി. 

ബോക്‌സിങ്ങിൽ ആദ്യ റൗണ്ട്‌ പ്രധാനമാണ്‌. അതിലെ ലീഡ്‌ ആത്മവിശ്വാസവും മേധാവിത്വവും നൽകും. ആ മുൻതൂക്കം നേടാൻ അസംകാരിക്കായി. ഒരിക്കലും  മനഃസാനിധ്യം കൈവിട്ടില്ല. എതിരാളിയുടെ ഇടികൊള്ളാതെ ഒഴിഞ്ഞുമാറുകയും ആവശ്യമുള്ളപ്പോൾ ഇടി കൊടുക്കുകയും ചെയ്‌താണ്‌ മുന്നേറിയത്‌.

ഇതേ തന്ത്രം സെമിയിലും ഗുണം ചെയ്യും. തുർക്കിക്കാരി ഉയർന്ന സീഡ്‌ ആണെങ്കിലും ഉയരം കുറവാണ്‌. അത്‌ പ്രയോജനപ്പെടുത്താനായാൽ ഫൈനലിലേക്ക്‌ മുന്നേറാം.