7 മെഡൽ: 
മക്കിയോൺ ചരിത്രം

Monday Aug 2, 2021
photo credit emma mckeon twitter


ടോക്യോ
ഓസ്ട്രേലിയൻ വനിതാ നീന്തൽതാരം എമ്മ മക്കിയോണിന് ചരിത്രനേട്ടം. നീന്തലിൽ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ആദ്യ വനിതാതാരമായി. ഏഴ് മെഡലുകളാണ് ടോക്യോയിൽ സ്വന്തമാക്കിയത്. അമേരിക്കയുടെ സുവർണതാരം കാലെബ് ഡ്രെസെൽ അഞ്ച് സ്വർണം നേടി. നീന്തലിന്റെ അവസാനദിനം 50 മീറ്റർ ഫ്രീസ്റ്റെെലിലും ചാമ്പ്യനായി.