പോർട്ടോറിക്കോയ്ക്ക് ആദ്യ സ്വർണം
Monday Aug 2, 2021
ടോക്യോ
അത്ലറ്റിക്സിൽ ആദ്യ ഒളിമ്പിക് സ്വർണമണിഞ്ഞ് പോർട്ടോറിക്കോ. വനിതകളുടെ നൂറ് മീറ്റർ ഹർഡിൽസിൽ കമാച്ചോ ക്വിൻ ഒന്നാമതെത്തി (12.37 സെക്കൻഡ്). സെമിയിൽ 12.26 സെക്കൻഡിന് ദൂരം പൂർത്തിയാക്കി ഒളിമ്പിക് റെക്കോഡോടെയാണ് കമാച്ചോ ഫെെനലിൽ എത്തിയത്. ഫൈനലിൽ അതേ പ്രകടനം തുടരാനായില്ല. പുരുഷ ലോങ്ജമ്പിൽ ഗ്രീസിന്റെ തെൻഡോഗ്ലു മിൽട്യാഡിസ് (8.41 മീറ്റർ) സ്വർണം നേടി. പുരുഷൻമാരുടെ 3,000 മീറ്റർ സ്റ്റീപ്പിൾചേസിൽ മൊറോക്കോയുടെ സൂഫിയാൻ ബക്കാലിയും (8:08.90) വനിതകളുടെ 5,000 മീറ്ററിൽ സിഫാൻ ഹസനും (14:36.79) ചാമ്പ്യൻമാരായി.