ബൈൽസിന് വെങ്കലം

Wednesday Aug 4, 2021
photo credit olympics.com


ടോക്യോ
മടങ്ങിവരവിൽ സിമോണി ബൈൽസിന് വെങ്കലം. വനിതകളുടെ ജിംനാസ്‌റ്റിക്‌സ്‌ ബീമിലാണ് അമേരിക്കക്കാരി മൂന്നാമതെത്തിയത്. മാനസിക സമ്മർദം കാരണം നാല് ഫെെനലുകളിൽനിന്ന്‌ ബെെൽസ് പിന്മാറിയിരുന്നു. ചെെനയുടെ ഗുവാൻ ചെൻചെൻ സ്വർണവും താങ് ഷിജിങ് വെള്ളിയും സ്വന്തമാക്കി.

റിയോയിൽ നാല് സ്വർണം നേടിയ ബെെൽസ് ടോക്യോയിൽ ആറ് സ്വർണമെങ്കിലും ലക്ഷ്യമിട്ടിരുന്നു. എന്നാൽ രണ്ട് മെഡലാണ് നേടിയത്. ടീമിനത്തിൽ വെള്ളി സ്വന്തമാക്കിയിരുന്നു. മെഡൽ ലക്ഷ്യമിട്ടല്ല മത്സരത്തിന് എത്തിയതെന്നും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും മത്സരശേഷം ബെെൽസ് പറഞ്ഞു.