പൊരുതി, 
വീണു ; ഇന്ത്യ 1 അർജന്റീന 2

Thursday Aug 5, 2021
Photo Credit Twitter/TeamIndia


ടോക്യോ
അർജന്റീനയെ വിറപ്പിച്ച് ഇന്ത്യ കീഴടങ്ങി. വനിതാ ഹോക്കി സെമിയിൽ 2–1ന് ഇന്ത്യയെ തോൽപ്പിച്ച് അർജന്റീന ഫെെനലിലേക്ക് മുന്നേറി. നാളെ നെതർലൻഡ്സാണ് കലാശപ്പോരിൽ എതിരാളി. തോറ്റെങ്കിലും ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചിട്ടില്ല. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ നാളെ രാവിലെ ഏഴിന് ബ്രിട്ടനെ നേരിടും. പുരുഷന്മാർ ഇന്ന് വെങ്കലത്തിനായി ജർമനിയുമായി കളിക്കും. രാവിലെ ഏഴിനാണ് കളി.

മൂന്നാം ഒളിമ്പിക്സായിരുന്നു ഇന്ത്യൻ വനിതകൾക്കിത്. ആദ്യ സെമിയും.  ഓസ്ട്രേലിയയോട് കാട്ടിയ അതേ ഊർജം അർജന്റീനയ്‌ക്കെതിരേയും ആവർത്തിച്ചു. രണ്ടാം മിനിറ്റിൽ പെനൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഗുർജിത് കൗർ ആശിച്ചതുടക്കം നൽകി.  രണ്ടാംഭാഗത്തിൽ ക്യാപ്റ്റൻ മരിയ ബാരിയോന്യുയെവോയിലൂടെ അർജന്റീന സമനില പിടിച്ചു. വെെകാതെ മരിയ വിജയഗോളും നേടി. രണ്ടും പെനൽറ്റി കോർണർ വഴിയായിരുന്നു. അർജന്റീന ഗോൾകീപ്പർ മരിയ സൂചിയുടെ രക്ഷപ്പെടുത്തലുകൾ കളിയിൽ നിർണായകമായി.